കമീനേ: പ്രിയങ്കയുടെ പുതിയമുഖം

IFMIFM
പ്രിയങ്ക ചോപ്ര ബോളിവുഡിലെ ഏറ്റവും സെക്സിയായ നായികമാരില്‍ ഒരാളാണെന്ന് ആരും സമ്മതിക്കും. ഗ്ലാമര്‍ വേഷങ്ങളില്‍ പ്രിയങ്ക ഏറെത്തിളങ്ങിയ വര്‍ഷമായിരുന്നു കടന്നു പോയത്. കഴിഞ്ഞ വര്‍ഷത്തെ മെഗാഹിറ്റായ ‘ദോസ്താന’യില്‍ ബിക്കിനി വേഷത്തിലും ചെറിയ സ്കര്‍ട്ടിട്ടും ഒക്കെയാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ എന്ന സിനിമയിലും പ്രിയങ്കയ്ക്ക് ഗ്ലാമര്‍ കഥാപാത്രമായിരുന്നു.

എന്നാല്‍, ഇപ്പോഴിതാ ഒട്ടും മേയ്ക്കപ്പില്ലാതെ ഒരു ചിത്രത്തില്‍ പ്രിയങ്ക പ്രത്യക്ഷപ്പെടുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ‘കമീനേ’ എന്ന സിനിമയിലാണ് പ്രിയങ്ക ഗ്ലാമറസല്ലാതെ അഭിനയിക്കുന്നത്. 2009ല്‍ പ്രിയങ്കയുടെ ആദ്യ റിലീസാണിത്. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പ്രിയങ്ക കമീനേയില്‍ അവതരിപ്പിക്കുന്നത്.

“ഓരോ ചിത്രത്തിലും പുതുമയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഡോണ്‍, ഫാഷന്‍, ലവ്‌സ്റ്റോറി 2050, ദോസ്താന തുടങ്ങിയ എന്‍റെ സിനിമകള്‍ പരിശോധിച്ചാല്‍ ഈ വ്യത്യസ്തത മനസിലാക്കാന്‍ സാധിക്കും. കമീനേയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്നത് ‘വാട്ടീസ് യുവര്‍ രാശി’ എന്ന ചിത്രത്തിലാണ്. അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്യുന്ന ആ സിനിമയില്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ഞാന്‍ വരുന്നത്.” - പ്രിയങ്ക പറയുന്നു.

ഷാഹിദ് കപൂറാണ് കമീനേയില്‍ പ്രിയങ്കയുടെ നായകന്‍. ഷാഹിദിനും ഈ ചിത്രം ഒരു വഴിത്തിരിവായിരിക്കും. തന്‍റെ ചോക്ലേറ്റ് ബോയ് ഇമേജ് കമീനേയില്‍ ഉപേക്ഷിച്ചിരിക്കുകയാണ് ഷാഹിദ്.

WEBDUNIA|
ജൂണ്‍ അഞ്ചിനാണ് ‘കമീനേ’ പ്രദര്‍ശനത്തിനെത്തുന്നത്. മഖ്ബൂല്‍, ഓംകാര തുടങ്ങിയവയാണ് വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :