ഇവന്‍ അടിപൊളി ‘ചാര്‍ലി’, ദുല്‍ക്കറിന്‍റെ പുതിയ വേഷം കാണുക!

ചാര്‍ലി, ദുല്‍ക്കര്‍ സല്‍മാന്‍, മണിരത്നം, മാര്‍ട്ടിന്‍ പ്രക്കാട്ട്, മമ്മൂട്ടി
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (16:07 IST)
ദുല്‍ക്കര്‍ സല്‍മാന്‍ ‘ഓ കാതല്‍ കണ്‍‌മണി’ക്ക് ശേഷം തമിഴിലും സൂപ്പര്‍താരമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്ന പ്രമേയങ്ങളും തന്‍റെ അടുത്ത സിനിമകള്‍ക്കുണ്ടാകണമെന്ന് ദുല്‍ക്കറിന് നിര്‍ബന്ധമുണ്ട്. നല്ല എന്‍റര്‍ടെയ്നറുകള്‍ക്കാണ് ഡിക്യു ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
 
‘എ ബി സി ഡി’ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ തന്നെയാണ് നായകന്‍. ‘ചാര്‍ലി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു അടിപൊളി കഥാപാത്രമാണ് ചാര്‍ലി എന്നാണ് ആദ്യ റിപ്പോര്‍ട്ട്. പാര്‍വതി മേനോനും അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തിലെ നായികമാര്‍.
 
നെടുമുടി വേണു, ചെമ്പന്‍ വിനോദ്, സുനില്‍ സുഖദ, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സൌബിന്‍, സീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോന്‍ ടി ജോണ്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടേ ക്യാമറ ജോമോന്‍ ടി ജോണ്‍.
 
മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചാര്‍ലിയുടെ സംഭാഷണങ്ങള്‍ ഉണ്ണി ആറാണ്. പ്ലേ ഹൌസ് റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :