Last Updated:
ബുധന്‍, 20 ഓഗസ്റ്റ് 2014 (21:36 IST)
ചാലക്കുടി പല മലയാള സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട്. ഇനി ഒരു തമിഴ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാകാനുള്ള ഒരുക്കത്തിലാണ്. അതേ, ഇളയദളപതി വിജയ് നായകനാകുന്ന അടുത്ത സിനിമയിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് ചാലക്കുടിയിലെ വന പ്രദേശങ്ങളിലാണ്. പിന്നെ നെല്ലിയാമ്പതിയിലും. ആദ്യ ഷെഡ്യൂള്‍ ഇവിടങ്ങളിലായി പൂര്‍ത്തിയാകും.
'ഇംസൈ അരസന്‍ ഇരുപത്തിമൂന്നാം പുലികേശി' പൊലെ മെഗാഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ചിമ്പുദേവന്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. 'കത്തി'ക്ക് ശേഷം വിജയ് അഭിനയിക്കുന്ന സിനിമയാണിത്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരമോ ചിത്രീകരണം ആരംഭിക്കും.
കേരളം കഴിഞ്ഞാല്‍ അടുത്ത ഷെഡ്യൂള്‍ വടക്കേ ഇന്ത്യയിലെ വനങ്ങളാണ്. ഈ ബിഗ് ബജറ്റ് ഫാന്‍റസി എന്‍റര്‍ടെയ്നറില്‍ വിജയെ കൂടാതെ കന്നഡ സൂപ്പര്‍താരം സുദീപ്, മുന്‍കാല സൂപ്പര്‍നായിക ശ്രീദേവി, ശ്രുതി ഹാസന്‍, ഹന്‍സിക മൊട്‌വാണി തുടങ്ങിയവരും അഭിനയിക്കുന്നു. ദേവിശ്രീപ്രസാദാണ് സംഗീതം.
നട്‌രാജ് സുബ്രഹ്‌മണ്യം ക്യാമറ ചലിപ്പിക്കുന്ന സിനിമ ഗ്രാഫിക്സിനും സ്പെഷ്യല്‍ ഇഫക്ട്സിനും ഏറെ പ്രാധാന്യമുള്ള പ്രൊജക്ടാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ നിര്‍ണയിച്ചിട്ടില്ല. 2015 വേനല്‍ക്കാലത്താണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.