അലക്സാണ്ടറുടെ മകനാകാന്‍ മമ്മൂട്ടി

PROPRO
മോഹന്‍ലാല്‍ അലക്സാണ്ടറാകുമ്പോള്‍ മമ്മൂട്ടി അലക്സാണ്ടറുടെ മകനാകുന്നു. അതെങ്ങനെ എന്നാലോചിച്ച് തല പുകയ്ക്കേണ്ട. മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റുമായി പുതിയ വാര്‍ത്തയ്ക്ക് ബന്ധമൊന്നുമില്ല. മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയുടെ പേരാണ് ‘സണ്‍ ഓഫ് അലക്സാണ്ടര്‍’.

മമ്മൂട്ടിയുടെ പഴയ സൂപ്പര്‍ഹിറ്റ് ചിത്രം ‘സാമ്രാജ്യ’ത്തിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സാമ്രാജ്യം സംവിധാനം ചെയ്തത് ജോമോനായിരുന്നെങ്കില്‍ സണ്‍ ഓഫ് അലക്സാണ്ടറുടെ സംവിധായകന്‍ അമല്‍ നീരദാണ്. സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന അധോലോക കഥയായിരിക്കും സണ്‍ ഓഫ് അലക്സാണ്ടര്‍.

1990ല്‍ പുറത്തിറങ്ങിയ സാമ്രാജ്യം മലയാളത്തില്‍ തരംഗമായി മാറിയ ചിത്രമാണ്. മമ്മൂട്ടി അലക്സാണ്ടര്‍ എന്ന അധോലോക രാജാവിനെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ ഒടുവില്‍ അലക്സാണ്ടര്‍ മരിക്കുകയാണ്. അലക്സാണ്ടറുടെ മകന്‍ അച്ഛന്‍റെ പാത തിരഞ്ഞെടുക്കുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ് സാമ്രാജ്യം അവസാനിക്കുന്നത്.

സാമ്രാജ്യത്തിന്‍റെ തിരക്കഥ രചിച്ചത് ഷിബു ചക്രവര്‍ത്തിയായിരുന്നു. സണ്‍ ഓഫ് അലക്സാണ്ടറിന് ആരാണ് തിരക്കഥയെഴുതുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

WEBDUNIA| Last Modified വെള്ളി, 24 ജൂലൈ 2009 (14:45 IST)
മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സണ്‍ ഓഫ് അലക്സാണ്ടര്‍. ബിഗ്‌ബിയായിരുന്നു ഈ കൂട്ടുകെട്ടിന്‍റെ ആദ്യ ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :