തൃഷയ്ക്ക് പിന്നാലെ വിനയ് റായും വീണ്ടും മലയാള സിനിമയിലേക്ക്,'ഐഡന്റിറ്റി' ആക്ഷന്‍ എന്റര്‍ടെയ്നറെന്ന് ടോവിനോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (10:48 IST)
തെന്നിന്ത്യന്‍ താരം വിനയ് റായ് വീണ്ടും മലയാള സിനിമയിലേക്ക്. ടോവിനോ തോമസ് നായകനായി എത്തുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ക്രിസ്റ്റഫര്‍.
 
വിനയ് റായ് ഒരു ഓള്‍ ഔട്ട് ആക്ഷന്‍ എന്റര്‍ടെയ്നറിനായി ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്ന് ടോവിനോ തോമസ് പറഞ്ഞു.
ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.തൃഷ ടോവിനോയുടെ നായികയായി എത്തുന്നു.
 
മഡോണ സെബാസ്റ്റ്യനും ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ട്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്.90 ദിവസത്തെ ഷൂട്ട് ഉണ്ട്.
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :