മുത്തയ്യ മുരളീധരനായി വിജയ് സേതുപതി?; ചിത്രീകരണം ഡിസംബറില്‍ ആരംഭിച്ചേക്കും

800 എന്നാണ് ചിത്രത്തിന്റെ പേര്.

Last Modified തിങ്കള്‍, 22 ജൂലൈ 2019 (10:13 IST)
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകൾ.ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ബിഗ്ബഡ്ജറ്റ് ചിത്രം ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും മറ്റ് രാജ്യങ്ങളിലുമായി ചിത്രീകരിക്കും. 800 എന്നാണ് ചിത്രത്തിന്റെ പേര്. മുരളീധരന്റെ വിക്കറ്റ് നേട്ടവുമായി ബന്ധപ്പെട്ടാണ് ഈ പേര്.


ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല. വിജയ് സേതുപതി നിലവില്‍ സംഘ തമിഴന്‍, കടൈസി വ്യവസായി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം സിന്ദുബാദ് പരാജയമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :