സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു? നായകൻ നിഷാന്ത് സാഗർ

അനു മുരളി| Last Updated: വെള്ളി, 21 മെയ് 2021 (15:18 IST)
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ആദ്യ ചിത്രമായ പൈറേറ്റ്സ് ഓഫ് ബ്ലഡ് റിലീസിനൊരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡിസ്റ്റ്രിബ്യൂഷൻ തർക്കങ്ങളെത്തുടർന്ന് റിലീസിനൊരുങ്ങിയ ചിത്രം 2008ലാണ് മുടങ്ങിയത്. മലയാളിയായ ആണ് ചിത്രത്തിലെ നായകൻ.

മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ് പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത്. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രം 2006 - 07 കാലയളവിൽ ആണ് ഒരുങ്ങിയത്. പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമാകും മുമ്പായിരുന്നു സണ്ണിയുടെ സിനിമയിലെ അരങ്ങേറ്റം. സണ്ണി ലിയോണിന്റെ ആദ്യ നായകൻ നിഷാന്ത് സാഗർ ആയിരുന്നുവെന്നത് അധികം ആർക്കും അറിയാത്ത വിഷയവുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :