കരിയർ ഉപേക്ഷിക്കേണ്ട സമയമായോ സൂപ്പർസ്റ്റാർ? ആരാധകന് മാസ് റിപ്ലെ കൊടുത്ത് ഷാറൂഖ് ഖാൻ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2020 (08:17 IST)
ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവാണ് ഷാറൂഖ് ഖാൻ. ഒരു കാലത്ത് തൊട്ടതെല്ലം പൊന്നാക്കിയ ഷാറൂഖാണ് ലോകത്തിന്റെ പല ഭാഗത്തും ഇന്നത്തെ ഹിന്ദി ചിത്രങ്ങൾക്ക് മേൽവിലാസമുണ്ടാക്കിയത്. എന്നാൽ സീറോയുടെ കടുത്ത പരാജയത്തെ തുടർന്ന് സിനിമയിൽ നിന്നും ഏറെ കാലമായി വിട്ടുനിൽക്കുകയാണ് സൂപ്പർതാരം.ലോക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ട്വിറ്ററില്‍ ആരാധകരുമായി സമയം പങ്കെടുന്നതിനിടയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും രംഗത്തു വന്നു.

ഷാറുഖിന്റെ പോസ്റ്റിനടിയിൽ ഒരു ആരാധകൻ ഇങ്ങനെ ചോദിച്ചു.ജീവിതത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. കരിയര്‍ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പര്‍ താരം എങ്ങനെ അറിയും?
ആരാധകന്റെ ചോദ്യത്തിന് താരം കൊടുത്ത മറുപടിയായിരുന്നു മാസ്സ്. മാസെന്ന് പറഞ്ഞാൽ പോര കൊലമാസ് വായടപ്പിക്കുന്ന മറുപടി. അതിനെ കുറിച്ച് എനിക്കറിയില്ലല്ലോ . ഏതെങ്കിലും സൂപ്പർതാരത്തോട് ചോദിക്കു, നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി എന്നായിരുന്നു ചോദ്യത്തിന് ഷാറുഖിന്റെ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :