ദിലീപിന്റെ 'പ്രൊഫസര്‍ ഡിങ്കന്‍' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂണ്‍ 2023 (15:42 IST)
ദിലീപിന്റെ 'പ്രൊഫസര്‍ ഡിങ്കന്‍'ഒരുങ്ങുകയാണ്. ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇനി ചുരുക്കം ചില ഭാഗങ്ങള്‍ മാത്രമേ ഷൂട്ട് ചെയ്യാനുള്ളൂ എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2024ല്‍ സിനിമ റിലീസിന് എത്തും.

സിനിമയിലെ ചില സാങ്കേതിക വിദഗ്ധര്‍ നിലവില്‍ മോഹന്‍ലാലിന്റെ 'ബറോസ്' പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. 'ബറോസിന്റെ' പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ 'പ്രൊഫസര്‍ ഡിങ്കന്‍' പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ദിലീപ് നായകനാകുന്ന 'പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്, രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

'ബാന്ദ്ര', 'വോയ്സ് ഓഫ് സത്യനാഥന്‍', 'പറക്കും പപ്പന്‍' തുടങ്ങിയ ചിത്രങ്ങളാണ് ഇനി ദിലീപിന്റെതായി ഇനി വരാനിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :