ഐശ്വര്യ റായ് മലയാള സിനിമയിലേക്ക്? തമന്നയ്ക്ക് പിന്നാലെ നടിക്കും ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മെയ് 2023 (15:09 IST)
'D148'ഒരുങ്ങുകയാണ്. ദിലീപിനെ നായകനാക്കി 'ഉടൽ' സംവിധായകൻ രതീഷ് രഘുനന്ദൻ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരായിട്ടില്ല.ബോളിവുഡ് റാണി ഐശ്വര്യ റായ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഛായാഗ്രാഹകൻ ശാലു പങ്കുവെച്ച ഒരു ചിത്രത്തിൽ നടി ഐശ്വര്യ റായിയെ ടാഗ് ചെയ്തിട്ടുണ്ട്.ദിലീപ് നായകനാകുന്ന ചിത്രത്തിലൂടെ നടി മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ടോ എന്നതാണ് കണ്ടറിയേണ്ടത്. 'ഡി 148' ടീമിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :