കെ ആര്‍ അനൂപ്|
Last Modified ശനി, 11 ഫെബ്രുവരി 2023 (17:26 IST)
പത്തൊമ്പതാം നൂറ്റാണ്ട് വിജയത്തിനുശേഷം സിജു വില്‍സണ്‍ നായകനാക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പി ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വയനാട്ടില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ടൈറ്റില്‍ ലോഞ്ച് ഉടനെ തന്നെ ഉണ്ടാകും.
'ന്നാ താന്‍ കേസ് കൊട് ' നടന്‍ പി കുഞ്ഞികൃഷ്ണന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം കൃഷ്‌ണേന്ദു എ മേനോനാണ് നായിക.നിഷ സാരംഗ്, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സജീവ് പാഴൂര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സംഗീതം ഷാന്‍ റഹ്‌മാന്‍.