കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (08:56 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന സല്യൂട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നല്‍കി. സല്യൂട്ട് പോസ്റ്റ് വര്‍ക്ക് നടക്കുന്നു.മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍, ബിനു പപ്പു എന്നിവര്‍ക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കു വെച്ചിട്ടുണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'വളരെ കഴിവുള്ള അഭിനേതാക്കള്‍ക്കൊപ്പം. സല്യൂട്ട് പോസ്റ്റ് വര്‍ക്ക് നടക്കുന്നു'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.കുറുപ്പ്,ഹേയ് സിനാമിക എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. നിലവില്‍ ഹേയ് സിനാമികയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.