ദുല്‍ഖറിനൊപ്പം അമിതാഭ് ബച്ചനും, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (17:15 IST)

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ത്രില്ലിലാണ്.ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയില്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.


അമിതാഭ് ബച്ചന്‍ അതിഥി വേഷത്തിലാകും സിനിമ എത്തുക എന്നാണ് പുതിയ വിവരം.കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ എത്തിയത്.സോയ ഫാക്ടര്‍ എന്ന ഹിന്ദി സിനിമയില്‍ ആയിരുന്നു ദുല്‍ഖര്‍ ഒടുവിലായി അഭിനയിച്ചത്.

സല്യൂട്ട് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍. കുറുപ്പ് വൈകാതെതന്നെ പ്രേക്ഷകരിലേക്കെത്തും എന്നും കേള്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :