ആറ് വർഷത്തിന് ശേഷം മാസ് ത്രില്ലറുമായി ഷാജി കൈലാസ്; നായകൻ പൃഥ്വിരാജ്?

പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് പുതുമുഖ സംവിധായകനാണ് തിരക്കഥയൊരുക്കുന്നതെന്നും അറിയുന്നു.

റെയ്നാ തോമസ്| Last Updated: ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (15:36 IST)
മാസ് ത്രില്ലറുകളുടെ സംവിധായകന്‍ ഷാജി കൈലാസ് ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചിത്രമൊരുക്കുന്നു. പ്രിഥ്വിരാജ് ആണ് നായകനെന്നാണ് സൂചന. പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് പുതുമുഖ സംവിധായകനാണ് തിരക്കഥയൊരുക്കുന്നതെന്നും അറിയുന്നു. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന കുറിപ്പോടെ കുരിശ് തൂങ്ങുന്ന കയ്യില്‍ എരിയുന്ന ചുരുട്ടിന്റെ ചിത്രം സഹിതം പൃഥിരാജ് തന്റെ ഫെയ്‌സ്ബുക്കില്‍ അറിയിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഒക്ടോബര്‍ 16 ബുധനാഴ്ച രാവിലെ 10 മണിയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. പൂര്‍ണമായും സസ്‌പെന്‍സ് ത്രില്ലറാണ് തോന്നിപ്പിക്കുന്നതാണ് പുറത്തുവന്ന സൂചനാ പോസ്റ്റർ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :