മാധുരിയുടെ പ്രതികാരം; പ്രതി പൂവന്‍കോഴിയുടെ ട്രെയിലറെത്തി

മാധുരിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Updated: ഞായര്‍, 1 ഡിസം‌ബര്‍ 2019 (14:07 IST)
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാധുരിയെന്ന സെയില്‍സ് ഗേളായാണ് മഞ്ജു എത്തുന്നത്.

മാധുരിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. മാധുരിയുടെ പ്രതികാരത്തെ കുറിച്ച് സൂചന തരുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഉണ്ണി ആറിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലാണ് പ്രതി പൂവന്‍കോഴി. എന്നാല്‍ സിനിമ ഈ നോവലിനെ ആസ്പദമാക്കിയല്ലെന്നും പേര് മാത്രമാണ് എടുത്തിട്ടുള്ളതെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വില്ലനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :