കൈകളില്‍ തോക്കുമായി ബാബു ആന്റണി, 'പവര്‍ സ്റ്റാര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഏപ്രില്‍ 2021 (10:53 IST)

ഒരു ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി ആക്ഷന്‍ സ്റ്റാറായി തിരിച്ചെത്തുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏപ്രില്‍ 17ന് പുറത്തുവരുമെന്ന് ബാബു ആന്റണി അറിയിച്ചു. ഒരു പുതിയ പോസ്റ്ററും നടത്തി പുറത്തിറക്കി. കൈകളില്‍ തോക്കുമായി നില്‍ക്കുന്ന നടന്റെ വ്യത്യസ്തമായ ഒരു രൂപമാണ് കാണാനാകുന്നത്.

വലിയ താരനിര തന്നെ സിനിമയിലുണ്ട്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരെ കൂടാതെ ഹോളിവുഡ് നടന്‍ ലൂയിസ് മാന്‍ഡിലറും അമേരിക്കന്‍ ബോക്സിങ് താരം റോബര്‍ട്ട് പര്‍ഹാമും കന്നഡ താരം ശ്രേയസ് മഞ്ജുവും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ നായിക ഇല്ല ,ഇടി മാത്രം എന്നാണ് ബാബു ആന്റണി ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നത്.ഡെന്നീസ് ജോസഫ് ആണ് തിരക്കഥ ഒരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :