ഒടിയന്‍ 200 കോടി ക്ലബിലെത്തും, മോഹന്‍ലാല്‍ വീണ്ടും അമ്പരപ്പിക്കുന്നു!

ഒടിയന്‍, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ശ്രീകുമാര്‍ മേനോന്‍, Odiyan, Mohanlal, Manju Warrier, Prakash Raj, Sreekumar Menon
BIJU| Last Modified ശനി, 9 ജൂണ്‍ 2018 (18:19 IST)
വമ്പന്‍ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകണമെന്ന ആഗ്രഹമുള്ളയാളാണ് മോഹന്‍ലാല്‍. കുറച്ചുകാലമായി അത്തരം സിനിമകള്‍ക്കായി മോഹന്‍ലാല്‍ ശ്രമിക്കുന്നുമുണ്ട്. കാലാപാനി മുതല്‍ പുലിമുരുകന്‍ വരെ മോഹന്‍ലാല്‍ വമ്പന്‍ സിനിമകള്‍ നല്‍കിയിട്ടുണ്ട്.

ഇനി വരാന്‍ പോകുന്ന ഒടിയന്‍, കുഞ്ഞാലിമരക്കാര്‍, രണ്ടാമൂഴം തുടങ്ങിയ പ്രൊജക്ടുകളെല്ലാം ബ്രഹ്‌മാണ്ഡ സിനിമകള്‍ തന്നെ. ഒടിയന്‍റെ ചില വിവരങ്ങളാണ് പറയാന്‍ പോകുന്നത്. ഫാന്‍റസിയും മാജിക്കല്‍ റിയലിസവും കൈകാര്യം ചെയ്യുന്ന ഈ ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് വി എ ശ്രീകുമാര്‍ മേനോനാണ്.

മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക്, മനോജ് ജോഷി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ഒക്‍ടോബറില്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും ഒടിയന്‍റെ റിലീസ്. കേരളത്തില്‍ മാത്രം 400ല്‍ അധികം സ്ക്രീനുകളില്‍ ഒടിയന്‍ റിലീസ് ചെയ്യും.

പുലിമുരുകനേക്കാള്‍ വലിയ ഹൈപ്പാണ് ഇപ്പോള്‍ തന്നെ ചിത്രത്തിന്. അതിനേക്കാള്‍ വലിയ റിലീസും അതിനേക്കാള്‍ വലിയ വിജയവുമായിരിക്കും ഒടിയനെന്ന് ഏവരും കരുതുന്നു. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായി ഒടിയന്‍ മാറുമെന്നാണ് പ്രതീക്ഷകള്‍.

ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രം കഴിഞ്ഞ അഞ്ച് മാസങ്ങളായി വിവിധ ഷെഡ്യൂളുകളില്‍ 123 ദിവസങ്ങളിലാണ് ചിത്രീകരിച്ചത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഒടിയന് സംഗീതം നല്‍കിയത് എം ജയചന്ദ്രനാണ്. പശ്ചാത്തല സംഗീതം സാം സി എസ്.

പീറ്റര്‍ ഹെയ്ന്‍ ചിട്ടപ്പെടുത്തിയ മാസ് ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ഒടിയന്‍റെ ഹൈലൈറ്റ്. ഒപ്പം വിവിധകാലഘട്ടങ്ങളിലൂടെയുള്ള മോഹന്‍ലാലിന്‍റെ സഞ്ചാരവും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :