നായിക നയൻതാര, അതിഥിയായി പൃഥ്വിരാജ്; ഈ മമ്മൂട്ടി ചിത്രത്തിന് നിർവചനങ്ങൾ ഏറെ!

നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായിക, വരുന്നു ഒരു മാസ് പടം!

aparna shaji| Last Modified വ്യാഴം, 28 ജൂലൈ 2016 (10:50 IST)
നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ ഭാഗ്യ നായിക നയൻ‌താരയാണെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം മികച്ച അഭിപ്രായമാണ് നേടിയത്. മലയാളത്തിൽ വർഷത്തിൽ ഒരിക്കൽ ഒരു ചിത്രം എന്ന തീരുമാനവും തിരുത്തിയത് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാനായിരുന്നു.

ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും നയനും ഒന്നിക്കുന്നത്. ചിത്രത്തിൽ ഒരതിഥി കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

മൈ ഡാഡ് ഡേവിഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട് ചെയ്യാനിരുന്ന മറ്റ് ചിത്രങ്ങൾ മാറ്റി വെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിക്കാൻ നയൻതാര കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ടുക‌ൾ. വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷ പ്രതീക്ഷ ഉയരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :