പരസ്പരം കൊമ്പുകോര്‍ക്കാന്‍ ഇമ്രാന്‍ ഹഷ്മിയും ജോണ്‍ എബ്രഹാമും,'മുംബൈ സാഗ' ട്രെയിലര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (17:24 IST)

മുംബൈ സാഗ' ട്രെയിലര്‍ പുറത്തിറങ്ങി. ഇമ്രാന്‍ ഹഷ്മി, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളാണുള്ളത്.സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന സിനിമ ആക്ഷന്‍-ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.

സുനില്‍ ഷെട്ടി, കാജല്‍ അഗര്‍വാള്‍, രോഹിത് റോയ്, അഞ്ജന സുഖാനി, മഹേഷ് മഞ്ജരേക്കര്‍, സമീര്‍ സോണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആക്ഷന്‍ ത്രില്ലറില്‍ ഇമ്രാന്‍ ഹഷ്മി, ജോണ്‍ എബ്രഹാം തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം തന്നെയാണ് ഉള്ളത്. മുംബൈയിലെ ഒരു ഗ്യാങ്സ്റ്ററിന്റെ വേഷത്തിലാണ് ജോണ്‍ എബ്രഹാം എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായി ഇമ്രാന്‍ ഹഷ്മിയും വേഷമിടുന്നു. മാര്‍ച്ച് 19 ന് ചിത്രം റിലീസ് ചെയ്യും.

2019 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും 2020 മാര്‍ച്ചില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.പിന്നീട് 2020 ജൂണില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുകയും 2020 ഒക്ടോബറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :