ഹനീഫ് അദേനിയുടെ മിഖായേലില്‍ നിവിന് നായിക മഞ്ജിമ!

മഞ്ജിമ, നിവിന്‍ പോളി, മമ്മൂട്ടി, മിഖായേല്‍, ഹനീഫ് അദേനി, Manjima, Nivin Pauly, Mammootty, Haneef Adenim, Mikhael
BIJU| Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (15:08 IST)
ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ എന്ന ത്രില്ലറിന്‍റെ ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി നായകനാകുന്ന ഈ സിനിമയില്‍ മോഹന്‍ നായികയാവും.

ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന മിഖായേലില്‍ ഒരു സുപ്രധാന കഥാപാത്രത്തെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നുണ്ട്. ജെ ഡി ചക്രവര്‍ത്തിയാണ് വില്ലന്‍. രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, കെ പി എ സി ലളിത, അശോകന്‍ തുടങ്ങിയവരും ഈ സിനിമയില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഒരു വടക്കന്‍ സെല്‍‌ഫിയില്‍ മഞ്ജിമയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍
ഒരു വമ്പന്‍ ഹിറ്റാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഏറ്റവും സ്റ്റൈലിഷ് സിനിമകള്‍ ഒരുക്കുന്നതില്‍ ഇന്ന് മലയാളത്തില്‍ അമല്‍ നീരദിന് ഒപ്പമാണ് ഹനീഫ് അദേനിയുടെ സ്ഥാനം. മിഖായേലും ആ കീര്‍ത്തിക്ക് മങ്ങലേല്‍പ്പിക്കില്ല എന്ന് പ്രതീക്ഷിക്കാം.
















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :