നിര്‍മ്മാണക്കമ്പനി തുടങ്ങാന്‍ മം‌മ്‌ത മോഹൻദാസ്; സംവിധാനരംഗത്തേക്കും നടി !

മമ്ത മോഹൻദാസ്, ലാൽബാഗ്, സിനിമ, Mamta Mohandas, Lal Bagh, Cinema
കെ ആര്‍ അനൂപ്| Last Modified ശനി, 11 ജൂലൈ 2020 (19:16 IST)
ഫോറൻസിക്കിലെ മം‌മ്‌ത മോഹൻദാസിന്റെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിലൂടെ മികവു തെളിയിച്ച മം‌മ്‌ത സംവിധായിക ആകുവാൻ ഒരുങ്ങുകയാണ്. നടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടൻ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചന തരുന്നത്. അതിനോടൊപ്പം ‘മം‌മ്‌ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്’ എന്ന ബാനറില്‍ ഒരു നിര്‍മാണ കമ്പനി തുടങ്ങുവാനും നടി പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൻറെ പ്രഖ്യാപനം ഉടനുണ്ടാകും.

എന്നാൽ മം‌മ്‌ത സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ‘ലാല്‍ബാഗ്' ആണ് മം‌മ്‌തയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമ്മിക്കുന്നത്.

രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി
എത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :