'ദുല്‍ഖറിനായി താന്‍ കഥ കേട്ടുവെന്ന കാര്യത്തെക്കുറിച്ച്‌ ആരോടും പറയരുത്'; യമണ്ടൻ പ്രേമകഥയിൽ മമ്മുക്ക വഹിച്ച പങ്ക് വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കൾ

ഏപ്രില്‍ 25നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Last Modified ഞായര്‍, 21 ഏപ്രില്‍ 2019 (11:37 IST)
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു മലയാള സിനിമയുമായെത്തുകയാണ് ദുൽഖൽ സൽമാൻ. പുതിയ സിനിമയായ യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.ഈ സിനിമയിൽ മമ്മുട്ടി വഹിച്ച പങ്കിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിൽ ഇരുവരും വിശദീകരിക്കുന്നുണ്ട്.

സിനിമയുടെ കഥ
ദുല്‍ഖറിനോട് ആദ്യം പറഞ്ഞപ്പോള്‍
അദ്ദേഹത്തിന് ആശയക്കുഴപ്പമായിരുന്നു. കട്ട ലോക്കലായി താനെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ആശങ്ക അദ്ദേഹത്തെ അകറ്റിയിരുന്നു. കഥ കേട്ടും അഭിനയിച്ചും പരിചയമുള്ളതിനാല്‍ വാപ്പച്ചിയുടെ നിര്‍ദേശത്തെക്കുറിച്ചറിയാനായിരുന്നു ദുല്‍ഖര്‍ തീരുമാനിച്ചു. അങ്ങനെ മമ്മൂട്ടിയോട് ഇരുവരും കഥ പറഞ്ഞു. ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് മമ്മൂട്ടി സൂചിപ്പിച്ചു. വാപ്പച്ചി കഥ കേട്ട് അദ്ദേഹത്തിനു തിരക്കഥ ഇഷ്ടമായതിനു പിന്നാലെയാണ് ദുൽഖർ സിമിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് എരുവരും അഭിമുഖത്തിൽ പറഞ്ഞു. ദുല്‍ഖറിനായി താന്‍ കഥ കേട്ടുവെന്ന കാര്യത്തെക്കുറിച്ച്‌ ആരോടും പറയരുതെന്നും ഇനിയെല്ലാവരും വന്ന തന്നോട് കഥ പറയുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നെന്നും ഇരുവരും പറഞ്ഞു.

ഏപ്രില്‍ 25നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസറും പോസ്റ്ററും ഗാനങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. എല്ലാതരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കും സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. സോളോയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദുല്‍ഖര്‍ ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :