“ഞങ്ങള്‍ അമ്പരന്നു, അത്ഭുതത്തോടെ എഴുന്നേറ്റ് നിന്നു” - അമുദവനെ കണ്ട തമിഴര്‍ മധുരരാജയെ കണ്ട് ഞെട്ടിയപ്പോള്‍ !

മമ്മൂട്ടി, അമുദവന്‍, പേരന്‍‌പ്, മധുരരാജ, വൈശാഖ്, Mammootty, Amudhavan, Peranbu, Madhura Raja, Vysakh
Last Modified വെള്ളി, 19 ഏപ്രില്‍ 2019 (18:23 IST)
സര്‍പ്രൈസുകള്‍ നിരന്തരമായി നല്‍കുന്നു എന്നതുകൊണ്ടാണ് മമ്മൂട്ടി നാലുപതിറ്റാണ്ടിനിപ്പുറവും മെഗാസ്റ്റാറായി തുടരുന്നത്. യാത്ര, പേരന്‍‌പ് എന്നീ അന്യഭാഷാ സിനിമകള്‍ക്ക് ശേഷമെത്തിയെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തമിഴകത്തുനിന്നുള്ള വിശേഷമാണ് ഇനി പറയുന്നത്.

പേരന്‍‌പില്‍ അമുദവന്‍ എന്ന പാവം മനുഷ്യനെ കണ്ട് കണ്ണീരൊഴുക്കിയ തമിഴ് ജനത മധുരരാജയിലെ കില്ലാഡിയായ രാജയെ കണ്ട് ഞെട്ടുകയാണ്. ‘ഇതെന്തൊരു ഭാവമാറ്റം’ എന്ന അത്ഭുതമാണവര്‍ക്ക്. ഒരേ നടന്‍ തന്നെയാണോ ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചതെന്ന അതിശയത്തോടെയാണ് അവര്‍ തിയേറ്റര്‍ വിടുന്നത്.

തമിഴ് നാട്ടില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍ മലയാളികള്‍ മാത്രമാണ് ആ സിനിമകള്‍ കാണാനെത്തുക. ‘പ്രേമം’ പോലെ അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് തമിഴരും ഒരുപോലെ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ കളി മാറുകയാണ്. മധുരരാജ കാണാന്‍ മലയാളികളേക്കാള്‍ കൂടുതല്‍ തമിഴ് ജനതയാണ് ആവേശത്തോടെ എത്തുന്നത്.

ബാംഗ്ലൂരിലും ഇതുതന്നെ സ്ഥിതി. മധുരരാജ കളിക്കുന്ന തിയേറ്ററുകളില്‍ ആഘോഷത്തിന്‍റെ പൊടിപൂരമാണ്. അതുകൊണ്ടുതന്നെ, ഈ സിനിമയുടെ റീമേക്ക് ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. തമിഴില്‍ അജിത് അഭിനയിക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :