Last Updated:
ശനി, 20 ഏപ്രില്‍ 2019 (10:20 IST)
വിഷു റിലീസായി എത്തിയ മധുരരാജ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. മമ്മൂട്ടിയുടെ തന്നെ 2010 ൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സിനിമയുടെ രണ്ടാം ഭാഗമായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ സിബിഐ പരമ്പരയിലെ പുതിയ ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്.
എന്നാൽ സിബിഐക്ക് മുൻപ് തന്നെ ‘ബിലാൽ’ വരുമെന്നാണ് മമ്മൂട്ടി പറയുന്നത്. ‘സേതുരാമയ്യര്‍ വരാന്‍ കുറച്ച് സമയം എടുക്കും. അതിനും മുന്‍പ് മറ്റേ പുള്ളി വരും’ ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മധുരരാജ ഒരു കംപ്ലീക്ട് എന്റര്‍ടൈനറാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. യാതൊരു പിരിമുറുക്കവുമില്ലാതെ കാണാന്‍ കഴിയുന്ന ഒരു സിനിമയാണിതെന്നും. ‘രാജ എന്ന കഥാപാത്രത്തെ വീണ്ടും ഉപയോഗിക്കാമെന്നാണ് വൈശാഖ് എന്നോട് പറഞ്ഞത്. അങ്ങനെ ഒരു പുതിയ കഥയില്‍ ചെന്നെത്തുകയായിരുന്നു. 120 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ധാരാളം ഫൈറ്റ് ഉണ്ട്, ഡാന്‍സ് ഉണ്ട്. അങ്ങനെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ വേണ്ട എല്ലാ ചേരുവയുമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ മധുരരാജയ്ക്കും സംഭവിച്ചിട്ടുണ്ട്’- മമ്മൂട്ടി പറയുന്നു.
സേതുരാമയ്യര്‍ സി.ബി.ഐയുടെ അഞ്ചാംഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ കെ.മധു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിലാലിനു ശേഷമാണ് മമ്മൂക്ക
സേതുരാമയ്യർ ആവുക.
അമൽ നീരദിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ബിഗ് ബി’. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും. സിനിമയുടെ ടെലിവിഷൻ ഡിവിഡി റിലീസോടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രം എന്ന പേരും ബിഗ് ബി സ്വന്തമാക്കി. ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ‘
ബിലാൽ ‘ എത്തുന്നത്. 12 വർഷങ്ങൾക്ക് ശേഷം ബിലാൽ വരുമ്പോൾ ഏറെ പ്രതീക്ഷകളോടെ ആരാധകരുടടെ കാത്തിരിപ്പ്.