‘നിര്‍ണ്ണയ’ത്തില്‍ മമ്മൂട്ടി ആയിരുന്നെങ്കില്‍ മെഗാഹിറ്റ് ആകുമായിരുന്നു !

Mammootty, Mohanlal, Nirnayam, Sangeeth Sivan, മമ്മൂട്ടി, മോഹന്‍ലാല്‍, നിര്‍ണ്ണയം, സംഗീത് ശിവന്‍
Last Modified ബുധന്‍, 22 മെയ് 2019 (14:53 IST)
മോഹന്‍ലാല്‍ നായകനായ ‘നിര്‍ണ്ണയം’ എന്ന ചിത്രം ഓര്‍മ്മയില്ലേ? ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം. ആ സിനിമയില്‍ ഡോക്ടര്‍ റോയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംഗീത് ശിവന്‍ ആദ്യം ആലോചിച്ചതും സമീപിച്ചതും മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്ക് ഡേറ്റ് ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ് ആ സിനിമ പിന്നീട് മോഹന്‍ലാലിലേക്ക് എത്തിയത്.

അവയവമാറ്റം പോലെ വളരെ സീരിയസായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ‘നിര്‍ണ്ണയം’ വളരെ ഗൌരവമായ ഒരു സിനിമയായാണ് ആദ്യം തിരക്കഥ എഴുതിയത്. മമ്മൂട്ടിയെ മുന്നില്‍ക്കണ്ടായിരുന്നു അത്. എന്നാല്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആ സിനിമയില്‍ കോമഡിയും പാട്ടുകളുമെല്ലാം ഉള്‍പ്പെടുത്തേണ്ടിവന്നു.

നിര്‍ണ്ണയം അത് അര്‍ഹിക്കുന്ന രീതിയില്‍ വിജയം കൈവരിച്ച ഒരു സിനിമയല്ല. എന്നാല്‍ ആ സിനിമയില്‍ മമ്മൂട്ടി ആയിരുന്നു എങ്കില്‍ ഒരു വന്‍ ഹിറ്റ് ഉണ്ടാകുമായിരുന്നില്ലേ? ആ സംശയം മമ്മൂട്ടി ആരാധകരുടേതാണ്. കാരണം, ചിത്രത്തില്‍ കോമഡിയും മറ്റും നിറച്ചപ്പോള്‍ പറയുന്ന വിഷയത്തിന്‍റെ ഫോക്കസ് പലപ്പോഴും നഷ്ടമായി. അത് ആ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല.

അതേ വിഷയം, ഒരു മസാലയുമില്ലാതെ, വളരെ ഗൌരവപൂര്‍വം ‘ജോസഫ്’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചപ്പോള്‍ അത് സൂപ്പര്‍ഹിറ്റായി. മമ്മൂട്ടി ആയിരുന്നു നായകനെങ്കില്‍ ‘നിര്‍ണ്ണയം’ മെഗാഹിറ്റാകുമായിരുന്നു എന്ന നിരീക്ഷണത്തിന്‍റെ പ്രസക്തി അവിടെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :