ഇതുവരെ കേട്ടതൊന്നുമല്ല ഷൈലോക്ക് ! സമാനതകളില്ലാത്ത ആക്ഷന്‍, അഡാറ് സ്റ്റൈല്‍; തമിഴിലും മലയാളത്തിലും ഒരേദിവസം!

ഷൈലോക്ക്, മമ്മൂട്ടി, മീന, അജയ് വാസുദേവ്, Shylock, Mammootty, Meena, Ajai Vasudev
Last Modified ബുധന്‍, 17 ജൂലൈ 2019 (18:41 IST)
മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക്ക് മലയാളത്തിലും തമിഴിലും ഒരേ ദിവസം പുറത്തിറങ്ങും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ സിനിമ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായിരിക്കും.

ആക്ഷനും ഇമോഷനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം തുല്യവേഷത്തില്‍ തന്നെയാണ് തമിഴ് താരം രാജ് കിരണും എത്തുന്നത്. കഴുത്തറപ്പന്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്ന നായക കഥാപാത്രമായി മമ്മൂട്ടി കസറുമെന്നുറപ്പ്. മലയാളത്തിലേക്കുള്ള ആദ്യവരവ് രാജ്കിരണും ഗംഭീരമാക്കും.

അജയ് വാസുദേവിന്‍റെ കഴിഞ്ഞ രണ്ടുസിനിമകളിലും നായകന്‍ മമ്മൂട്ടിയായിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വന്‍ ഹിറ്റുകള്‍ക്ക് ശേഷം അജയ് പുതിയ സിനിമ ഒരുക്കുമ്പോള്‍ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ കൂടെയില്ല എന്നതാണ് പ്രത്യേകത. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് എഴുത്തുകാര്‍.

മീനയാണ് ചിത്രത്തിലെ നായിക. രാക്ഷസരാജാവ്, കഥ പറയുമ്പോള്‍, കറുത്ത പക്ഷികള്‍, ബാല്യകാലസഖി തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ മീനയായിരുന്നു നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :