ഷൂട്ടിങ്ങിനിടെ നടി മാളവികയ്ക്ക് പരിക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (10:07 IST)

തെന്നിന്ത്യൻ നടി മാളവിക മോഹനൻ സിനിമ തിരക്കുകളിലാണ്. തമിഴിലും ഹിന്ദിയിലും ഓരോ ചിത്രങ്ങൾ നടിയുടെതായി ഒരുങ്ങുന്നുണ്ട്.സിദ്ധാന്ത് ചതുർവേദിയ്ക്കൊപ്പം തന്റെ ബോളിവുഡ് ചിത്രമായ യുദ്ധയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കുപറ്റി.

തന്റെ കൈകളിലെ മുറിവുകളുടെ ചിത്രങ്ങൾ മാളവിക പങ്കുവെച്ചു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.
കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന 'മാരൻ' എന്ന തമിഴ് ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ചു വരികയായിരുന്നു നടി. ചിത്രീകരണം ഇനിയും ബാക്കിയാണ്.
വിജയിനൊപ്പം മാസ്റ്ററിലാണ് നടിയെ ഒടുവിലായി കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :