പ്രതികാരത്തിന്റെ കഥയുമായി മംമ്ത മോഹന്‍ദാസ്, 'ലാല്‍ബാഗ്' മെയ് 28 ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (09:40 IST)

മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ലാല്‍ബാഗ്'. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 28 ന് പ്രദര്‍ശനത്തിനെത്തും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. പൂര്‍ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ച ത്രില്ലര്‍ ചിത്രം കൂടിയാണിത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായാണ് മംമ്തയെത്തുന്നത്. റിലീസ് അനൗണ്‍സ്‌മെന്റ് ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.

ലാല്‍ബാഗിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പ്രശാന്ത് മുരളി പത്മനാഭനാണ്.നാഗരികത ജീവിതത്തില്‍ നിന്ന് ഉടലെടുക്കുന്ന സ്ത്രീ പുരുഷ ബന്ധത്തിന്റെ കഥയാണ് ചിത്രം. കുടുംബ സിനിമകളുടെ കുടത്തില്‍ കൂട്ടാവുന്ന ചിത്രം കൂടിയാണ് ലാല്‍ബാഗ്. സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.രാഹുല്‍ മാധവ്,സിജോയ് വര്‍ഗീസ്,നേഹ സക്‌സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :