അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും അയാൾ തീരുമാനിക്കും’; കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്തിന്റെ സഹോദരി

സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ഈ ആരോപണം.

Last Modified വ്യാഴം, 30 മെയ് 2019 (09:36 IST)
ദുരുദ്ദേശത്തോടെയാണ് സംവിധായകൻ കരണ്‍ ജോഹർ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന വിമർശനവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേൽ‍. സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ഈ ആരോപണം.

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ ഒഴിവാക്കിയെന്നും ഭാവിയില്‍ ഇഷാനൊപ്പം സഹകരിക്കില്ലെന്നും. കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പരിണിത ഫലമാണിതെന്നും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.

തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് ചെയ്യുന്നുവെന്ന് എനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും- രംഗോലി ട്വിറ്ററിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :