കടമറ്റത്ത് കത്തനാരാകാന്‍ ബാബു ആന്റണി, ത്രീഡി സിനിമ വരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (12:47 IST)

കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു. സിനിമയുടെ പൂജ ചടങ്ങുകള്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.കോട്ടയം കുഞ്ഞച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങി മലയാള സിനിമയിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ടി.എസ്.സുരേഷ് ബാബുവാണ് കത്തനാരും സംവിധാനം ചെയ്യുന്നത്.

ബാബു ആന്റണിയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

എ വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :