1. വിനോദം
  2. സിനിമ
  3. അണിയറ
  4. It's a wrap for Namitha Pramod- Rahman starrer 'Ethire'

നടന്‍ റഹ്മാന്‍ മലയാളത്തിലേക്ക്, ഗോകുലിനൊപ്പം നമിതയും, 'എതിരെ' ചിത്രീകരണം പൂര്‍ത്തിയായി

ഗോകുല്‍ സുരേഷ്
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നടന്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'എതിരെ'.ഗോകുല്‍ സുരേഷും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
 
നാട്ടിലെ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനിടയില്‍ അരങ്ങേറുന്ന ഒരു ദുരന്തവും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സേതുവാണ് തിരക്കഥ ഒരുക്കുന്നത്. 
വിജയ് നെല്ലീസ്, മണിയന്‍ പിള്ള രാജു, ശാന്തികൃഷ്ണാ, കലാഭവന്‍ ഷാജോണ്‍, ഡോ. റോണി, ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, ദേവീ അജിത്, രതീഷ് കൃഷ്ണ, അംബികാ മോഹന്‍, തമ്പിക്കുട്ടി കുര്യന്‍, മച്ചാന്‍ സലിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അടുത്ത ലേഖനം
അതൊന്നും മോഹന്‍ലാലിനെ കൊണ്ട് പറ്റില്ല, മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി സാധിക്കും; രണ്‍ജി പണിക്കരുടെ വാക്കുകള്‍