സൂര്യയ്‌ക്കൊപ്പം സിനിമ ഷൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് സംവിധായകൻ ബാല

സൂര്യ എന്തുകൊണ്ട് വണങ്കാനിൽ നിന്നും പിന്മാറി?

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (15:13 IST)
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് 'വണങ്കാൻ'. ഏകദേശം പകുതിയോളം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. 50 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിന് ശേഷം സൂര്യ സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടൻ അരുൺ വിജയ് ചിത്രത്തിൽ സൂര്യക്ക് പകരം നായകനായി എത്തുകയും ചിത്രം പുനരാരംഭിക്കുകയും ചെയ്തിരുന്നു. സൂര്യ ആയിരുന്നു ആദ്യത്തെ നിർമാതാവ്.

സംവിധായകൻ ബാലയുമായുള്ള തർക്കമാണ് സൂര്യ സിനിമയിൽ നിന്ന് പിന്തിരിയാൻ കാരണം എന്ന രീതിയിൽ അഭ്യൂഹം പരന്നുവെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ പിൻമാറുന്നു എന്നാണ് സൂര്യയുടെ പ്രൊഡക്ഷൻ ഹൗസ് 2ഡി ഫിലിംസ് ഇറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നത്. പുതിയ അഭിമുഖത്തിൽ ഇതിന്റെ യഥാർത്ഥ കാരണം പറയുകയാണ് സംവിധായകൻ ബാല.

'ഞങ്ങൾ മറ്റൊരു സിനിമ ചെയ്യാൻ ആലോചിച്ചു. യഥാർത്ഥത്തിൽ ലൊക്കേഷനുകളിൽ സൂര്യയ്‌ക്കൊപ്പം ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. വലിയ ആൾക്കൂട്ടമാണ് കാരണം. ആരെങ്കിലും ഒരാൾ ഏകപക്ഷീയമായി എടുത്ത തീരുമാനം അല്ല. ഒന്നിച്ചെടുത്ത തീരുമാനമാണ് അത്. സത്യത്തിൽ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അത് ചോദ്യം ചെയ്യാനുള്ള അവകാശം സൂര്യയ്ക്കുണ്ട്' എന്നാണ് ബാല പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :