മമിതയെ സംവിധായകൻ ബാല തല്ലിയോ? അന്ന് സംഭവിച്ചത്...

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (13:15 IST)
നാൻ കടവുൾ ഉൾപ്പെടെയുള്ള മികച്ച സിനിമകൾ സംവിധാനം ചെയ്ത ആളാണ് ബാല. മുൻകോപക്കാരനായ ബാലയ്‌ക്കൊപ്പം വർക്ക് ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള പരിപാടിയാണെന്നാണ് തമിഴകത്തെ പൊതുസംസാരം. താനുദ്ദേശിച്ച പെർഫോമൻസ് ഷോട്ടിൽ കിട്ടിയില്ലെങ്കിൽ ബാല ദേഷ്യപ്പെടും. തമിഴകത്ത് ബാലയ്ക്കുള്ള ഈ പ്രതിച്ഛായ പ്രേക്ഷകർക്കും അറിയാവുന്നതാണ്. മുമ്പൊരിക്കൽ നടി മമിത ബൈജു ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു.

സൂര്യയെ നായകനാക്കി ബാല ചെയ്യാനിരുന്ന വണങ്കാൻ എന്ന സിനിമയിൽ മമിതയായിരുന്നു നായിക. ഷൂട്ട് തുടങ്ങിയതുമാണ്. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല. പിന്നീട് മറ്റ് അഭിനേതാക്കളെ വെച്ച് ബാല ഈ സിനിമ ഷൂട്ട് ചെയ്തു. വണങ്കാനിൽ അഭിനയിക്കുമ്പോൾ ബാല ദേഷ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു മമിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബാല സർ ഷൂട്ടിം​ഗിനിടെ അടിച്ചിരുന്നെന്നാണ് മമിത പറഞ്ഞിരുന്നു. എന്നാൽ ഇതൊരു വിമർശനമോ ആരോപണമോ ആയിരുന്നില്ല. പക്ഷെ മമിതയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബാല. മമിതയെ താൻ അടിച്ചിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. ​ഗലാട്ട തമിഴിനോടാണ് പ്രതികരണം. തനിക്ക് മകളെ പോലെയാണ് മമിതയെന്നും പെൺകുട്ടികളെ ആരെങ്കിലും അടിക്കുമോ എന്നും ചോദിച്ച ബാല, താൻ മമിതയെ തള്ളിയിട്ടില്ലെന്നും വെളിപ്പെടുത്തി.

'ചെറിയ കുട്ടിയാണവൾ. ബോംബെയിൽ നിന്ന് വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. വെറുതെ ഇരിക്കുകയാണെന്ന് പറഞ്ഞ് മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അവർക്കറിയില്ല. ഇവൾക്ക് അവരോട് പറയാനും അറിയില്ല. ഷോട്ടിന് റെഡിയായി വിളിച്ചപ്പോൾ മേക്കപ്പ് ഇട്ടാണ് വന്നത്. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ കയ്യോങ്ങി. വന്ന വാർത്ത അടിച്ചെന്നാണ്. യഥാർത്ഥത്തിൽ അവിടെ നടന്നത് ഇതാണ്', ബാല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :