മഹേഷ് ബാബുവിന്റെ കൂടെ ജയറാം,ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി, പുതിയ സിനിമ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (15:26 IST)
മലയാളത്തിന് പുറത്ത് സജീവമാക്കുകയാണ് നടന്‍ ജയറാം. തമിഴിലും തെലുങ്കിലും മാത്രമല്ല കന്നഡയിലും നടന് സിനിമയുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ തെലുങ്ക് സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമും ഉണ്ടാകും.മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.

'കൃഷ്ണ സാറിന്റെ (മഹേഷ് ബാബുവിന്റെ അച്ഛന്‍) ചിത്രങ്ങള്‍ തിയറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. എന്റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം',-എന്നാണ് മഹേഷ് ബാബുവിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജയറാം കുറിച്ചത്.

പുജ ഹെഗ്‌ഡെയാണ് നായിക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :