മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് കഴിഞ്ഞ് രണ്ടു വര്‍ഷത്തെ ഇടവേള, പുതിയ സിനിമയെക്കുറിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (11:13 IST)
മലയാളികള്‍ എന്നും ആഗ്രഹിക്കുന്ന കോമ്പിനേഷനാണ് മമ്മൂട്ടി-മഞ്ജു വാര്യര്‍. ഇരുവരും ആദ്യമായി ഒന്നിച്ച 'ദി പ്രീസ്റ്റ്' റിലീസ് ചെയ്ത് രണ്ടുവര്‍ഷം പിന്നിടുന്നു.2021 മാര്‍ച്ച് 11നാണ് റിലീസ് ചെയ്തത്. 11 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം 17 കോടിയോളം നേടി. സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ തന്റെ പുതിയ തിരക്കുകളിലേക്ക് കടക്കുന്നു.

തന്റെ അടുത്ത സിനിമയെ കുറിച്ച് സംസാരിക്കാന്‍ സമയമായിന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പുതിയ പദ്ധതിയുടെ പിന്നിലായിരുന്നു താനെന്നും സംവിധായകന്‍ പറഞ്ഞു.കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പങ്കിടുമെന്നും ജോഫിന്‍ കൂട്ടിച്ചേര്‍ത്തു.

ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് 'ദി പ്രീസ്റ്റ്' നിര്‍മ്മിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :