Last Modified ചൊവ്വ, 21 മെയ് 2019 (13:48 IST)
പിറന്നാള്‍ ദിനത്തില്‍ സ്വപ്‌നചിത്രമായ ബറോസ് യാത്രയില്‍ മോഹന്‍ലാൽ. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെ യു മോഹനനാണ് ത്രീഡി സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോവയില്‍ സിനിമയുടെ ലൊക്കേഷന്‍ തേടിയുള്ള യാത്രക്കൊരുങ്ങുകയാണ് മോഹന്‍ലാൽ. ബറോസ് ടീമിനൊപ്പമാണ് മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ജിജോ പുന്നൂസ് ആണ് ബറോസിന്റെ കഥയൊരുക്കിയിരിക്കുന്നത്. വിദേശ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും. ഒക്ടോബറിലാണ് ചിത്രീകരണം.
മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. ബറോസ് എന്ന ത്രീഡി സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ് ലാൽ. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. കുട്ടികള്‍ അടക്കം മികച്ച നടന്‍മാരെ വേണമെന്നും ഇവരില്‍ മിക്കവരും വിദേശികളാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ജിജോ നവോദയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നറിയുന്നു.
ജിജോ എഴുതിവച്ച കഥ തന്നെ കാത്തിരുന്നതായിരിക്കണമെന്ന് മോഹന്‍ലാല്‍. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചതേയില്ലെന്നും ഒരു പ്രതിഭാശാലികള്‍ തന്നെ സഹായിക്കാന്‍ ഒപ്പമുണ്ടെന്നും ലാൽ.
"വലിയ ശ്രമം വേണം, പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യമാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ?. കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം സംഗീതമാണ്"-
മോഹൻലാൽ വ്യക്തമാക്കി.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. നായകകഥാപാത്രമായ ബറോസിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ ആണ്