BIJU|
Last Modified ചൊവ്വ, 3 ഏപ്രില്‍ 2018 (18:32 IST)
ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന
നസ്രിയ ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വാര്‍ത്ത നസ്രിയ നിര്‍മ്മാതാവാകുന്നു എന്നതാണ്.
നസ്രിയ നിര്‍മ്മിക്കുന്ന ആദ്യചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനാകുന്നത്. ഈ ഓണത്തിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കത്തക്ക രീതിയില്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
ഫഹദിന്‍റെ ഓണച്ചിത്രമായി പ്ലാന്‍ ചെയ്തിരുന്നത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’ ആയിരുന്നു. എന്നാല്‍ ആ സിനിമ ക്രിസ്മസ് റിലീസായി ഇപ്പോള്‍ നീട്ടിവച്ചിരിക്കുകയാണ്. അതിനാല്‍ ഓണച്ചിത്രമായി അമല്‍ നീരദ് സിനിമ എത്തിക്കാനാണ് പരിപാടി.
നസ്രിയയ്ക്കൊപ്പം അമല്‍ നീരദും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയാണ്. ലിറ്റില്‍ സ്വയമ്പ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ‘പറവ’ എന്ന സിനിമയുടെ ക്യാമറ ലിറ്റില്‍ ആയിരുന്നു.