രണ്ട് നായികമാരായിരിക്കും അണ്ണന് തമ്പിയില്‍ ഉണ്ടാവുക. റോക്ക് എന്‍ റോളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ലക്ഷ്മി റായ് ആണ് ഒരു നായിക. ഐവി ശശിയുടെ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി ഇരട്ടവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അമ്മാവന് വിശ്വംഭരനോടൂം സുഹൃത്തുക്കളായ ഗോവിന്ദന്, ധര്മ്മരാജന്, സി.ഐ. അന്പരശന്, തേന്മൊഴി എന്നിവരോടും ഒപ്പമാണ് അപ്പു. മണിയന്‍പിള്ള രാജു വിശ്വംഭരനാകുന്നു. ഗോവിന്ദനെ സിദ്ദിഖും ധര്‍മ്മരാജനെ രാജന് പി. ദേവുമാണ് അവതരിപ്പിക്കുന്നത്. സി.ഐ. അന്പരശന് കൊച്ചിന് ഹനീഫയും തേന്മൊഴി ലക്ഷ്മിറായിയും ആകുന്നു. അണ്ണന് തമ്പിമാരുടെ കുട്ടിക്കാലം ചിത്രീകരിക്കാനായി 157 ഇരട്ടകളില്‍ നിന്നാണ് രണ്ട് കുട്ടികളെ തെരഞ്ഞെടുത്തത്.
WD
WD
മരിക്കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന അണ്ണന് തമ്പിക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ലോകനാഥനാണ്. ഷാഹുല്‍ ഹമീദ് മരക്കാറും ആന്റോ ജോസഫുമാണ് നിര്‍മ്മാതാക്കള്‍. രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് - ഡോണ്‍മാക്സ്.