Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (20:34 IST)
ഒരിടവേളയ്ക്ക് ശേഷം
ഭാവന മലയാള സിനിമയില്‍ സജീവമാകുകയാണ്. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷഹീന എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.
ഒരു പെര്‍ഫ്യൂം വില്‍പ്പനക്കാരിയാണ് ഷഹീന. മേജര്‍ കേശവും ഷഹീനയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. മേജര്‍ കേശവായി അനൂപ് മേനോന്‍ അഭിനയിക്കുന്നു.
ആംഗ്രി ബേബീസ്, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക് ശേഷം അനൂപും ഭാവനയും ജോഡിയാകുന്ന സിനിമയായിരിക്കും ഇത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.
കൊച്ചിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മാസ്റ്റര്‍ സനൂപും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.