ബ്ലെസിയുടെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നു!

മോഹന്‍ലാല്‍ - മമ്മൂട്ടി മാജിക് വീണ്ടും!

Mohanlal, Blessy, Mammootty, Philipose Mar Chrysostom, Prithviraj, Aadujeevitham, മോഹന്‍ലാല്‍, ബ്ലെസി, മമ്മൂട്ടി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, പൃഥ്വിരാജ്, ആടുജീവിതം
Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (15:24 IST)
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ബ്ലെസി. മമ്മൂട്ടിക്കും മോഹന്‍ലാലിനും മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ ബ്ലെസിക്ക് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് കാഴ്ചയും പളുങ്കും നല്‍കി. മോഹന്‍ലാലിന് തന്‍‌മാത്രയും ഭ്രമരവും പ്രണയവും.

ഇപ്പോഴിതാ, ബ്ലെസിയുടെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുകയാണ്. എന്നാല്‍ ഇതൊരു സിനിമയല്ല, ഡോക്യുമെന്‍ററിയാണെന്ന് മാത്രം.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്‍ററിയിലാണ് മോഹന്‍ലാലും മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നത്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍റെ 100 വര്‍ഷത്തെ സംഭവബഹുലമായ ജീവിതമാണ് ഡോക്യുമെന്‍ററി പറയുന്നത്.

അടുത്ത വര്‍ഷം ക്രിസോസ്റ്റത്തിന് 100 വയസ് തികയും. ജന്‍‌മദിന സമ്മാനമായാണ് ബ്ലെസിയുടെ ഡോക്യുമെന്‍ററി വരുന്നത്. മോഹന്‍ലാലും ബ്ലെസിയും ക്രിസോസ്റ്റം തിരുമേനിയും ചര്‍ച്ച നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :