Last Modified വെള്ളി, 3 ജൂണ്‍ 2016 (15:09 IST)
മമ്മൂട്ടിയുടെ പഴശ്ശിരാജയിലുള്ളത്ര വയലന്‍സൊന്നും ദുല്‍ക്കര്‍ സല്‍മാന്‍റെ കമ്മട്ടിപ്പാടത്തിലില്ലെന്ന് സംവിധായകന്‍ രാജീവ് രവി. പഴശ്ശിരാജയ്ക്ക് എ സര്‍ട്ടിഫിക്കേറ്റ് നല്‍കാതിരുന്ന സെന്‍സര്‍ ബോര്‍ഡ് കമ്മട്ടിപ്പാടത്തിന് അത് നല്‍കിയെന്നും രാജീവ് രവി പറയുന്നു.
മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് രാജീവ് രവി ഇക്കാര്യം വ്യക്തമാക്കുന്നത്.
“കുത്തുന്നതുപോലെയുള്ള വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ കമ്മട്ടിപ്പാടത്തില്‍ കാണിക്കുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. പഴശ്ശിരാജ ഇതിലും വയലന്‍സ് നിറഞ്ഞ സിനിമയാണ്. എന്നിട്ടും എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയില്ല. എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയത്. പഴശ്ശിരാജയില്‍ അമ്പും വാളും കുത്തിക്കയറുന്നതും വെട്ടുന്നതും വെടികൊള്ളുന്നതും എല്ലാമുണ്ടല്ലോ” - രാജീവ് രവി പറയുന്നു.
എഡിറ്റ് ചെയ്യുമ്പോള്‍ നാലുമണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന കമ്മട്ടിപ്പാടം പിന്നീട് രണ്ടര മണിക്കൂറായി കുറയ്ക്കുകയായിരുന്നു. എന്നാല്‍ സിനിമയുടെ ഡി വി ഡിയുടെ ദൈര്‍ഘ്യം നാലുമണിക്കൂര്‍ ആയിരിക്കുമെന്നും രാജീവ് രവി പറയുന്നു.