Last Modified ചൊവ്വ, 31 മെയ് 2016 (15:57 IST)
ഒരു അപകടത്തിന് ശേഷം ഓര്‍മ്മകള്‍ നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥന്. അയാള്‍ ഒരു കൊലപാതകക്കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്താലോ? ആ പ്ലോട്ടില്‍ നിന്നാണ് മലയാളത്തില്‍ അസാധാരണമായ ഒരു ത്രില്ലര്‍ സിനിമ പിറന്നത് - മുംബൈ പോലീസ്.
പൃഥ്വിരാജും ജയസൂര്യയും റഹ്മാനും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് റോഷന് ആന്‍ഡ്രൂസ്. സഞ്ജയ് - ബോബി ടീം ആയിരുന്നു തിരക്കഥ. ക്ലൈമാക്സില്‍ പൃഥ്വിരാജ് നല്കിയ ഞെട്ടല്‍ വര്‍ഷം ഇത്ര കഴിഞ്ഞിട്ടും മലയാളികള്‍ മറന്നിട്ടുമില്ല.
മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. രോഹിത് ധവാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഡിഷൂം’ എന്നാണ് പേരിട്ടിരിക്കുന്നത്. ജോണ്‍ ഏബ്രഹാമാണ് പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. വരുണ്‍ ധവാന്, അക്ഷയ് ഖന്ന എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുന്ന ഡിഷൂമില്‍ അതിഥിവേഷത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറും എത്തുന്നു. പ്രീതം ചക്രബര്‍ത്തിയാണ് സംഗീതം.