നിത്യാ മേനോന്നും നിര്‍മ്മാതാവ് കെ സുരേഷ്കുമാറും ഉള്‍പ്പെട്ട വിവാദം എല്ലാവര്ക്കും അറിയാവുന്നതാണ്. സുരേഷ്കുമാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നിര്‍മ്മാതാക്കള്‍ ഒരു സിനിമയുടെ സെറ്റില്‍ നിത്യയെ കാണാന്‍ എത്തിയെങ്കിലും അവര്‍ കാണാന്‍ തയ്യാറായില്ല എന്നത് പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു. മുതിര്‍ന്ന നിര്‍മ്മാതാക്കളെ അപമാനിക്കുകയായിരുന്നു നിത്യ എന്നാരോപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിത്യയ്ക്കെതിരായ വിലക്ക് നടപ്പാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിലക്കുള്ളപ്പോഴും നിത്യ പല സിനിമകളിലും അഭിനയിച്ചു, ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നിത്യയെക്കുറിച്ചുള്ള അഭിപ്രായം സുരേഷ്കുമാര്‍ ഇനിയും മാറ്റിയിട്ടില്ല. നിത്യ അഹങ്കാരിയാണെന്നാണ് സുരേഷ് പറയുന്നത്.
“മലയാള സിനിമയില്‍ ഇത്രമാത്രം അഹങ്കാരം നിറഞ്ഞ യുവനടിയെ മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല” - സുരേഷ്കുമാര്‍ പറയുന്നു.
“നിത്യാ മേനോനെ കണ്ടു സംസാരിക്കാനാണ് ഞങ്ങള്‍ തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെന്നത്. അല്ലാതെ മാനേജരെ കാണാനല്ല. ഞങ്ങളൊക്കെ അറിയപ്പെടുന്ന നിര്‍മാതാക്കളാണ്. വലിയ താരങ്ങളെ വച്ച് സിനിമ എടുത്തവരാണ്. നിത്യയെക്കാള്‍ കൂടിയ നടിമാരെ എന്റെ ചിത്രത്തില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് പുല്ലിന്റെ വില പോലും കല്പിക്കാത്ത നടിയാണ് നിത്യാ മേനോന്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ്കുമാര്‍ പറയുന്നു.