തീവ്രവികാരത്തിന്‍റെ ‘ഓര്‍ക്കുക വല്ലപ്പോഴും’

PRATHAPA CHANDRAN|
തിലകന്‍ പ്രധാന വേഷത്തിലെത്തുന്ന സോഹന്‍ ലാലിന്‍റെ ‘ഓര്‍ക്കുക വല്ലപ്പോഴും’ അവസാന ഘട്ടത്തില്‍. ഡിസംബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

തിലകന്‍ സേതുമാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഓര്‍ക്കുക വല്ലപ്പോഴും’ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള കാലഘട്ടങ്ങളിലൂടെയാണ് മുന്നേറുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സേതുവിന് ഇന്ത്യ വിടേണ്ടി വരുന്നു. പിന്നീട് നീണ്ട അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ‘എല്ലാം നേടി’ മടങ്ങിയെത്തിയ സേതു താന്‍ യഥാ‍ര്‍ത്ഥത്തില്‍ ഒന്നും നേടിയില്ല എന്ന് നഷ്ടപ്പെടലുകളുടെ വെള്ളിവെളിച്ചത്തില്‍ മനസ്സിലാക്കുന്നു.

സേതുവിന്‍റെ കൌമാരക്കാലത്താണ് നാടിനെയും കൂട്ടുകാരിയെയും ഉപേക്ഷിച്ച് അച്ഛനൊപ്പം ഇംഗ്ലണ്ടിലേക്ക് പോവേണ്ടി വന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മകളുടെ ചുവടുപിടിച്ച് സേതു മടങ്ങിയെത്തുന്നിടത്ത് ‘ഓര്‍ക്കുക വല്ലപ്പോഴും’ ആരംഭിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :