രണ്ടു സിനിമകള്‍ മാത്രമേ ബാലാജി മോഹന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. കാതലില്‍ സൊതപ്പുവത് എപ്പടി, വാ മൂടി പേശവും(ഇതിന്റെ മലയാളം ഇറങ്ങിയിട്ടുണ്ട് - സംസാരം ആരോഗ്യത്തിന് ഹാനികരം). കാതലില്‍ സൊതപ്പുവത് എപ്പടി സൂപ്പര്‍ഹിറ്റ് ആയിരുന്നു. എന്നാല്‍ വാ മൂടി പേശവും ദയനീയ പരാജയമായി.
ബാലാജി മോഹന്‍ ഇതാ തന്റെ മൂന്നാം ചിത്രത്തില്‍ ട്രാക്കൊന്നു മാറ്റിപ്പിടിക്കുകയാണ്. ‘മാരി’ എന്ന സിനിമയില്‍ ധനുഷാണ് നായകന്. കാജല്‍ അഗര്‍വാളാണ് നായിക. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഗായകന് വിജയ് യേശുദാസിനെയും കാണാം.
എന്തായാലും മാരി ഒരു പക്കാ മാസ് എന്റര്‍ടെയ്നറാണ്. ട്രെയിലറും അത് സാക്ഷ്യപ്പെടുത്തുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം.