തിയേറ്ററുകളെ ഇളക്കിമറിക്കുന്ന മദാലസ സുന്ദരി മുമൈത്ഖാന്‍ നാഗസുന്ദരിമാരായി അഭിനയിക്കുന്നു. ‘പൌര്‍ണമി നാഗം’ എന്ന തെലുങ്ക് ചിത്രത്തിലാണ് മുമൈതിന്‍റെ പുതിയ പകര്‍ന്നാട്ടം. അതിരുകളില്ലാത്ത മേനിപ്രദര്‍ശനമാണ് ഈ ചിത്രത്തില്‍ മുമൈത് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘യാര്‍’ കണ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.
രാജീവ് കനകാലയാണ് ഈ ചിത്രത്തില്‍ മുമൈത്ഖാന്‍റെ നായകന്‍. ഗ്ലാമര്‍ ഐറ്റം നമ്പരുകളില്‍ നിന്ന് ഒരു മോചനമാകും ഈ ചിത്രമെന്നാണ് മുമൈത് കരുതുന്നത്. ഡബിള്‍ റോളിലാണ് ഈ ചിത്രത്തില്‍ മുമൈത് പ്രത്യക്ഷപ്പെടുക. ആദ്യമായാണ് മുമൈത് ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
“ഞാന്‍ ഒരു ഐറ്റം ഡാന്‍സര്‍ മാത്രമല്ല, നല്ലൊരു അഭിനേത്രിയും കൂടിയാണ് എന്ന് തെളിയിക്കാന്‍ ലഭിച്ച അവസരമാണ് പൌര്‍ണമി നാഗം എന്ന ചിത്രം. ഇരട്ടവേഷങ്ങളില്‍ അഭിനയിക്കുക എന്നത് അത്ര നിസാര കാര്യമല്ല. രണ്ടു വേഷങ്ങളും മികച്ചതാക്കാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്” - മുമൈത്ഖാന്‍ പറയുന്നു.
അടുത്തകാലത്ത് പോക്കിരിയിലെ ‘എന്‍ സെല്ലപ്പേര് ആപ്പിള്‍’ എന്ന ഗാനരംഗത്തിലൂടെ മുമൈത്ഖാന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു ഐറ്റം നമ്പര്‍ ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് 15 ലക്ഷം രൂപയാണ് മുമൈതിന്‍റെ പ്രതിഫലം. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല്പത്തഞ്ചോളം സിനിമകളില്‍ മുമൈത് വേഷമിട്ടു. മൈസമ്മ ഐ പി എസ്, മങ്കതയാരു ടിഫിന്‍ സെന്‍റര്‍ തുടങ്ങിയ സിനിമകളില്‍ മുമൈത് നായികയായിരുന്നു.
പൌര്‍ണമിനാഗത്തിന്‍റെ തിരക്കഥ രചിക്കുന്നത് യണ്‍ഡമുറി വീരേന്ദ്രനാഥാണ്. വീരേന്ദ്രനാഥ് ഒരു ഇടവേളയ്ക്ക് ശേഷം രചിക്കുന്ന സിനിമയാണിത്.