എട്ടുവര്‍ഷത്തെ കണക്കുതീര്‍ക്കാന്‍ മമ്മൂട്ടി, ഈ പൊലീസ് വെറും പൊലീസല്ല - രാജന്‍ സക്കറിയയാണ് !

ടീസര്‍ റെക്കോര്‍ഡിട്ട് കസബ, ബോക്സോഫീസില്‍ കൊടുങ്കാറ്റടിക്കാന്‍ ഇനി അധികനാളില്ല!

Kasaba, Mammootty, Renji Panicker, Rajan Zacharia, Pulimurugan, കസബ, മമ്മൂട്ടി, രണ്‍ജി പണിക്കര്‍, രാജന്‍ സക്കറിയ, പുലിമുരുകന്‍
Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (14:09 IST)
സത്യം പറഞ്ഞാല്‍, എട്ടുവര്‍ഷമായി, മമ്മൂട്ടി പൊലീസ് യൂണിഫോമില്‍ ഒന്ന് തിമര്‍ത്താടിയിട്ട്. അതിന്‍റെ കണക്കുതീര്‍ക്കാനുള്ള വരവാണ് കസബയുടേത് എന്നതില്‍ സംശയമില്ല.

കസബയുടെ ടീസര്‍ അഞ്ചുലക്ഷം കാഴ്ചക്കാരെയും കടന്ന് സര്‍വകാല റെക്കോര്‍ഡിടുമ്പോള്‍ ഇത് ബോക്സോഫീസില്‍ മമ്മൂട്ടിയുടെ വമ്പന്‍ മടങ്ങിവരവായിരിക്കും. വഴിമാറാനുള്ള ബോക്സോഫീസ് റെക്കോര്‍ഡുകളൊക്കെ ഇപ്പോഴേ തയ്യാറെടുത്തിട്ടുണ്ടാവും. വരികയാണ്. രാജന്‍ സക്കറിയ വരികയാണ്. ഇനി യാതൊരു രക്ഷയുമില്ല.

2008ല്‍ പുറത്തിറങ്ങിയ ‘രൌദ്രം’ ആണ് മമ്മൂട്ടിയുടെ ഉശിരന്‍ പൊലീസ് വേഷത്തെ മലയാളികള്‍ക്ക് ഒടുവില്‍ സമ്മാനിച്ചത്. കൌതുകം ആ സിനിമ സംവിധാനം ചെയ്തത് രണ്‍ജി പണിക്കര്‍ ആയിരുന്നു എന്നതാണ്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം കസബ ഒരുക്കുന്നത് മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍.

2009ല്‍ പുറത്തിറങ്ങിയ ഡാഡി കൂളിലും 2011ല്‍ പുറത്തിറങ്ങിയ ആഗസ്റ്റ് 15ലും 2012ല്‍ പുറത്തിറങ്ങിയ ഫേസ് ടു ഫേസിലും മമ്മൂട്ടി പൊലീസ് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. എന്നാല്‍ അവയൊന്നും യൂണിഫോമില്‍ തിളയ്ക്കുന്ന പൌരുഷത്തിന്‍റെ പൊട്ടിത്തെറിക്കുന്ന ചിത്രീകരണമായിരുന്നില്ല. തണുപ്പന്‍ രീതിയിലുള്ള കുറ്റാന്വേഷണമായിരുന്നു അവയിലൊക്കെ.

യഥാര്‍ത്ഥത്തില്‍ രൌദ്രം കഴിഞ്ഞാല്‍ മമ്മൂട്ടിക്ക് ഇളകി അഭിനയിക്കാന്‍, ആടിത്തകര്‍ക്കാന്‍ ലഭിച്ച പൊലീസ് വേഷമാണ് കസബയിലെ രാജന്‍ സക്കറിയ. ജൂലൈ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :