Last Modified ബുധന്‍, 14 ഒക്ടോബര്‍ 2015 (16:01 IST)
ഒടുവില്‍ ആ സന്തോഷവാര്‍ത്ത. മമ്മൂട്ടിയും മകന് ദുല്‍ക്കര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ ചിത്രത്തിനുവേണ്ടിയാണ് ഈ അപൂര്‍വ സംഗമം. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മമ്മൂട്ടിയെയും ദുല്‍ക്കറിനെയും ഒരുമിപ്പിക്കാനായി മലയാളത്തിലെ പല വമ്പന്‍ സംവിധായകരും ശ്രമിച്ചതാണ്. എന്നാല്‍ അതൊന്നും യാഥാര്‍ത്ഥ്യമായില്ല. രഞ്ജിത് പറഞ്ഞ കഥ രണ്ടുതാരങ്ങള്‍ക്കും ഇഷ്ടമായതോടെയാണ് പ്രേക്ഷകരുടെ ഏറെക്കാലത്തെ ഈ സ്വപ്നം സഫലമാകുന്നത്.
മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന സിനിമ ഒരു ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് സൂചന. ‘ലോഹം’ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതോടെ ഒരു സൂപ്പര്‍ഹിറ്റ് സിനിമ എന്നത് രഞ്ജിത്തിന് അനിവാര്യമായിരിക്കുകയാണ്. വലിയ ക്യാന്‍വാസില്‍ വമ്പന്മാരെ ഒന്നിപ്പിച്ചുള്ള സിനിമയിലൂടെ രഞ്ജിത് അത് സാധ്യമാക്കുമെന്ന് വിശ്വസിക്കാം.
എ കെ സാജന് സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദുല്ക്കറാകട്ടെ രാജീവ് രവി സംവിധാനം ചെയ്യുന്ന ആക്ഷന്‍ സിനിമയില്‍ അഭിനയിച്ചുവരികയാണ്.