“ദിലീപോ മഞ്ജുവോ പറഞ്ഞോ അവരുടെ കുടുംബം ഞാന്‍ തകര്‍ത്തു എന്ന്?” - കാവ്യ തുറന്നടിക്കുന്നു !

കാവ്യ, ദിലീപ്, മഞ്ജു, മോഹന്‍ലാല്‍, മമ്മൂട്ടി
Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (18:54 IST)
ദിലീപിന്‍റെയും മഞ്ജുവാര്യരുടെയും വിവഹമോചനം കഴിഞ്ഞിട്ട് നാളുകളായെങ്കിലും അതുസംബന്ധിച്ച അലയൊലികള്‍ അവസാനിക്കുന്നില്ല. ഇരുവരും തമ്മിലുള്ള കേസ് നടക്കുന്നതിനിടയില്‍ ‘കാവ്യാ മാധവന്‍ ആണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം’ എന്ന രീതിയില്‍ വലിയ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. വിവാഹമോചനത്തിന് ശേഷവും ചിലര്‍ കാവ്യയെ വെറുതെ വിട്ടില്ല. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന് പ്രചരണം വന്‍ തോതിലുണ്ടായി. എന്നാല്‍ അന്നൊന്നും ഇത്തരം പ്രചരണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഇപ്പോഴിതാ, ഇതുസംബന്ധിച്ച് തന്‍റെ അഭിപ്രായം തുറന്നുപറയുകയാണ് കാവ്യ. “ഞാന്‍ കാരണമാണ് ആ കുടുംബം തകര്‍ന്നതെന്ന് അവര്‍ രണ്ടുപേരും പറഞ്ഞോ? ഇല്ലല്ലോ? ഈ പ്രശ്നത്തില്‍പ്പെട്ട ആളുകള്‍ എന്‍റെ പേര് പറഞ്ഞിരുന്നു എങ്കില്‍ ഞാന്‍ പ്രതികരിക്കണം. ഏതെങ്കിലും വിശ്വസനീയമായ മാധ്യമത്തില്‍ ഈ വാര്‍ത്ത വന്നു എങ്കിലും ഞാന്‍ മറുപടി പറയണം. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്നുകരുതി ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമെന്ത്?” - ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ കാവ്യ ചോദിക്കുന്നു.

“ഞാന്‍ പ്രതികരിക്കാത്തതും ഇത് സംബന്ധിച്ച് അഭിമുഖങ്ങള്‍ നല്‍കാത്തതും എനിക്കതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലാത്തതുകൊണ്ടാണ്. ഞാന്‍ വ്യക്തത കൊടുക്കേണ്ടത് അച്ഛനും അമ്മയ്ക്കുമാണ്. അവര്‍ക്കറിയാം, ഞാന്‍ തെറ്റുചെയ്തിട്ടില്ല എന്ന്” - കാവ്യ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :