‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ വരുന്നു, ഒക്ടോബര്‍ 26ന് റിലീസ്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
സല്‍മാന്‍ റുഷ്ദിയുടെ ഇതിഹാസ നോവല്‍ ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ സിനിമാരൂപത്തിലേക്ക്. ദീപാ മേത്ത സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒക്ടോബര്‍ 26ന് ലോകമെമ്പാടും സിനിമ പ്രദര്‍ശനത്തിനെത്തും.

‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ എന്നുതന്നെ പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സെപ്റ്റംബറില്‍ നടക്കുന്ന ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സിദ്ദാര്‍ത്ഥ്, ശ്രീയ സരണ്‍, അനുപം ഖേര്‍, സോഹാ അലിഖാന്‍, ശബാന അസ്മി, സീമാ ബിശ്വാസ്, രാഹുല്‍ ബോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബുക്കര്‍ പ്രൈസ് നേടിയ നോവലാണ് മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലഘട്ടവും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യഘട്ടവുമാണ് നോവലില്‍ പരാമര്‍ശിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :